ഗാസിയാബാദ് : ഇന്ദിരാപുരത്ത് ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയുടെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർ‌ഥി. ഹർഷിത് ത്യാഗി (25) എന്ന യുവാവാണ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കുളിമുറിയിൽ പോകാനെന്ന് പറഞ്ഞ് മുറി വിട്ടിറങ്ങിയ ഹർഷിത്, ബാൽക്കണിയിലേക്ക് പോയി അവിടെനിന്നു താഴേയ്ക്കു ചാടുകയായിരുന്നു.
അമ്മയായ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷു വാട്സും ചേർന്ന് ഹർഷിതിനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തമ്പോഴേക്കും ഹർഷിത് മരിച്ചിരുന്നതായി ഡോക്ടർമാർ പറ‌ഞ്ഞു.