കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്കു നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി.മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ (27) ആണു പിടിയിലായത്. 2022ൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.2023ൽ പൊലീസ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരായില്ല. ഇതേത്തുടർന്ന് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും പൊലീസ് അബുദാബിയിലെത്തി ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. വിദേശത്തുനിന്നു കസ്റ്റഡിയിലെടുത്ത സുഹൈലിെന നാട്ടിലെത്തിച്ചു.
BREAKING NEWS, CRIME NEWS, KERALA NEWS, LATEST NEWS, RAPE CASE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേക്ക് കടന്നു; ഇന്റർപോൾ സഹായത്തോടെ പ്രതി പിടിയിൽ.
