ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ ലഹരിവേട്ട. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടർന്നു.ലഹരിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണു നാവികസേന അറിയിക്കുന്നത്. കൂടുതൽ വിവരങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല. നേവൽ കമാൻഡോകൾ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും.നടത്തിയ പരിശോധനകൾക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളിൽ സൂക്ഷിച്ച ലഹരി പദാർഥങ്ങൾ കണ്ടെത്തിയത്.രഹസ്യവിവരത്തെ തുടർന്ന് കപ്പലുകൾ അടക്കം യാനങ്ങൾക്ക് നാവികസേന കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് ആണ് വൻ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിങ്ങിനിടെ ആയിരുന്നു ബോട്ടുകൾ തടഞ്ഞ് പരിശോധന നടത്തിയത്.
BREAKING NEWS, LATEST NEWS, MAIN NEWS, WORLD NEWS
“ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; ബോട്ടിന്റെ രഹസ്യ അറകളിൽ 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും.”
