അബുദാബി : ദുബായിൽനിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറെടുക്കും.