കോട്ടയം: ആറ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലയിലാണ് സംഭവം. ഇടപ്പാടി സ്വദേശികളായ സോണി ജോസഫിന്റെയും മഞ്ജുവിന്റെയും മകൾ ജുവാന സോണിയാണ് മരിച്ചത്. കുട്ടിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.

കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.