കട്ടപ്പന: കുട്ടിക്കാനം മലയോര ഹൈവേയില്‍ കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറില്‍ ഇടിച്ച് തപാല്‍ ജീവനക്കാരന് പരിക്ക്. കാഞ്ചിയാര്‍ തപാല്‍ ഓഫീസിലെ ജീവനക്കാരനായ മധുസൂദനന് നായര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തൊപ്പിപ്പാള ജങ്ഷനിലാണ് അപകടം നടന്നത്.
കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് എതിര്‍ദിശയിലേക്ക് തെന്നിമാറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മധുസൂദനന് നായർ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
