പ്രതീകാത്മക ചിത്രം
പാലക്കാട്: പതിനാല് വയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ എക്സൈസ് ഓഫീസർക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കൊല്ലം കാരങ്കാട് ചൂരപൊയ്ക സ്വദേശി ജയപ്രകാശിനെയാണ് (52) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
2021 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബസിൽ യാത്ര ചെയ്തിരുന്ന കുട്ടിയെ പാലക്കാട് എക്സൈസ് ഓഫീസിന് കീഴിലുള്ള കഞ്ചിക്കോട് യുണൈറ്റഡ് സ്പിരിറ്റ്സിൽ ജോലി ചെയ്തിരുന്ന പ്രതി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. വാളയാർ സബ് ഇൻസ്പെക്ടറായിരുന്ന ആർ. രാജേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
