ന്ത്യ ഇനി മുതല്‍ ധര്‍മ്മശാലയല്ലെന്നും ആര്‍ക്കും എപ്പോഴും കയറിവരാനുള്ള ഇടമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാനുള്ള കുടിയേറ്റ-വിദേശ ബില്‍ പാസാക്കിയ ശേഷം പാര്‍ലമെന്‍റില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

പ്രസംഗത്തിലുടനീളം ഇന്ത്യയുടെ അതിർത്തികളിലെ നുഴഞ്ഞുകയറ്റത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമപെടുത്തുകയായിരുന്നു അമിത് ഷാ. ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 450 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടാനുള്ള തീരുമാനത്തിന് ബംഗാളിലെ മമത സര്‍ക്കാര്‍ തുരങ്കം വെയ്‌ക്കുകയാണ്. പത്ത് തവണ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി നല്‍കിയില്ല. അമിത് ഷാ പറഞ്ഞു.വേലികെട്ടുന്ന മറ്റു സ്ഥലങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അതിനെ തടയാന്‍ ശ്രമിക്കുകയാണ്.-

രാജ്യത്ത് അനധികൃത കുടിയേറ്റം തടയുക ലക്ഷ്യമിട്ട് കുടിയേറ്റ നിയമങ്ങൾ ആധുനികവത്കരിക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 ലോക്‌സഭ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്.