തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മോഹന്‍ലാലിന്റെ എമ്പുരാന്‍. ആദ്യ ഷോ കഴിയുമ്പോള്‍ ലോകസിനിമാ നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍.
മോഹന്‍ലാലിന്റെ ഇന്‍ട്രൊയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്. സിനിമയിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും ആളുകള്‍ പറയുന്നു. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി തിയേറ്ററുകളിലെത്തിയ എമ്പുരാന്‍ പ്രീക്വലും സീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.