പ്രതീകാത്മക ചിത്രം

തോൽപ്പെട്ടി: വയനാട് വീണ്ടും എംഡി‌എംഎ വേട്ട. പൊഴുതനയില്‍ വാഹന പരിശോധനക്കിടെ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 35 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മുട്ടില്‍ സ്വദേശി സാജിദില്‍ നിന്നാണ് 35 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. ഇന്നലെ വയനാട്ടില്‍ നിന്ന് 285 ഗ്രാം എംഡിഎംഎ കാസർഗോഡ് സ്വദേശികളില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തതിന് പിന്നാലെയാണ് പൊഴുതനയിലെ ലഹരിവേട്ട നടത്തിയത്.

അതേസമയം വോക്സ് വാഗൻ പസാറ്റ് കാറില്‍ എത്തിയ സാജിദ് പൊലീസ് പരിശോധനയോട് സഹകരിച്ചില്ല. യുവാവിന്‍റെ അസ്വഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെയും വാഹനവും പരിശോധിച്ചു. ധരിച്ചിരുന്ന പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നാണ് എം‍ഡിഎംഎ കണ്ടെടുത്തത്. ലഹരിമരുന്ന് കിട്ടിയതോടെ കുതറി ഓടാൻ ശ്രമിച്ച സാജിദിനെ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കി വിലങ്ങ് വെക്കുകയായിരുന്നു. നേരത്തെയും എംഡിഎംഎ കടത്തിയതിന് പിടിയിലായിട്ടുള്ള ആളാണ് സാജിദ് എന്ന് പൊലീസ് വ്യക്തമാക്കി.