മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷോ കണ്ടിറങ്ങിയ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രതികരണം ആരാധകര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചതിന് തെളിവാണ്. എമ്പുരാൻ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും ആറ് വര്‍ഷത്തിലൊരിക്കൽ ഉത്സവം വന്നുകൊണ്ടിരിക്കുമെന്നും സുരാജ് പറയുന്നു.
‘സിനിമ എല്ലാവരും പോയി കണ്ടോളൂ. ഈ സിനിമ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറ് വര്‍ഷത്തിലൊരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ട് ഇരിക്കും. സിനിമ വന്‍പൊളിയാണ്. ശരിക്കും ഉത്സവം ആണ്. ഇത്തരത്തില്‍ ഉള്ള വലിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടെ. അതിന്റെ ഒരു തുടക്കമാകട്ടെ ഈ സിനിമ. പൃഥ്വി ഒരു ഡയറക്ടര്‍ മാത്രമല്ല. ഒരു പ്രത്യേക തരം റോബോട്ട് സെറ്റിങ്‌സാണ്,’ സുരാജ് പറയുന്നു. സി ജി ഐ എന്ന് തോന്നാത്ത മലയാള സിനിമയാണ് എമ്പുരാനെന്നും സുരാജ് കൂട്ടിച്ചേർത്തു.