കൊച്ചി : വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്നു 19 ലക്ഷം തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. തൃശൂർ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് (24) അറസ്റ്റിലായത്. കളമശേരി പൊലീസാണു നിതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ‍്യാജ ഐഡി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ സ്വദേശിനിയാണു തട്ടിപ്പിനിരയായത്. നിതയുടെ ഭർത്താവ് കേസിൽ ഒന്നാം പ്രതിയാണ്. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവ് വിദേശത്താണെന്നാണ് വിവരം.
BREAKING NEWS, ERNAMKULAM NEWS, KERALA NEWS, LATEST NEWS, TOP NEWS, WORLD NEWS
വിവാഹവാഗ്ദാനം നൽകി യുവതിയുടെ 19 ലക്ഷം തട്ടി; തൃശൂർ സ്വദേശിനി അറസ്റ്റിൽ.
