2026-ലെ ഫുട്ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ഉറുഗ്വേ-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. ഫിഫ 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ചിരവൈരികളായ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അർജന്റീന. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾ തകർത്ത നിലവിലെ ചാമ്പ്യന്മാർ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. ഫുട്ബോൾ മൈതാനത്തെ ശത്രുക്കൾ വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഇരുടീമിലെയും താരങ്ങൾ തമ്മിൽ നിരവധി തവണ കൈയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളിലെയും താരങ്ങൾ ഇടയ്‌ക്കിടെ കയ്യാങ്കളിയുടെ വക്കിലെത്തിയത് ആരാധകർക്ക് ആവേശകരവും നാടകീയത നിറഞ്ഞതുമായ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളയ്ക്ക് പിരിയുന്ന സമയത്തും ഇരു ടീമുകളിലെയും താരങ്ങൾ നേർക്കുനേരെത്തി. ഇപ്പോൾ അർജന്റീനൻ താരവും ബ്രസീലിയൻ താരവും തമ്മിൽ കളത്തിൽ നടന്ന വാക്ക് പോരാട്ടം ഏറെ ചർച്ചയാവുകയാണ്.
BREAKING NEWS, SPORTS, WORLD NEWS
ചാംപ്യന്മാര് വരാര്! 2026 ഫുട്ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി അർജന്റീന.
