ഡൽഹി ക്യാപിറ്റൽസ് – ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടത്തിൽ ഡൽഹിക്ക് ഒരു വിക്കറ്റ് ജയം. ആവേശം നിറഞ്ഞ പോരാട്ടത്തിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഡൽഹിയുടെ ജയം. അശുതോഷിന്റെ മാസ്മരിക ഇന്നിങ്‌സാണ് ഡൽഹിക്ക് തുണയായത്. താരം വെറും 31 പന്തിൽ 5 സിക്‌സും 5 ഫോറും അടക്കം 66 റൺസ് നേടി.
ലഖ്‌നൗവിന്റെ 209 റൺസ് പിന്തുടർന്ന ഡൽഹിക്ക് വേണ്ടി തുടക്കത്തിലെ ബാറ്റർമാർ നിരാശയുള്ള പ്രകടനമാണ് നടത്തിയത്. ഫാഫ് ഡൂ പ്ലെസി മാത്രം 29 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ ക്യാപ്റ്റനടക്കം മധ്യനിരയിൽ മികച്ച പോരാട്ടം നടത്തി. അക്‌സർ പട്ടേൽ 22 റൺസ് നേടിയും സ്റ്റംമ്പ്സ് 34 റൺസ് നേടിയും വിപ്രജ് നിഗം 39 റൺസും നേടി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ് നൗ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് ആണ് നേടിയത്. നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും തകർപ്പൻ പ്രകടനമാണ് ലഖ്നൌവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി. 19 പന്തിൽ 27 റൺസുമായി മില്ലർ പുറത്താകാതെ നിന്നു.
