ചെന്നൈ : ഐപിഎൽ ക്രിക്കറ്റ് ആവേശത്തിന് ഇന്നലെ കൊൽക്കത്തയിൽ കൊടിയേറിയെങ്കിലും സീസണിലെ ‘ക്ലാസിക്കോ’ ഇന്നു ചെന്നൈയിലാണ്. 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുന്ന പോരാട്ടത്തിന് ഇന്നു എംഎ ചിദംബരം സ്റ്റേഡിയം വേദിയാകും. രാത്രി 7.30 മുതലാണ് മത്സരം. 2023ലാണ് ചെന്നൈ അവസാനം ജേതാക്കളായതെങ്കിൽ മുംബൈയുടെ അവസാന കിരീടം 2020ലായിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ ഇരുടീമുകളും പുറത്തായിരുന്നു.
ചെന്നൈയിലെ പിച്ച് മനസ്സിൽ കണ്ട് ടീമിൽ സ്പിൻ കരുത്തുകൂട്ടിയാണ് സൂപ്പർ കിങ്സ് എത്തുന്നത്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഒരു മത്സര വിലക്ക് നേരിടുന്ന ഹാർദിക് പാണ്ഡ്യയ്ക്കു പകരം സൂര്യകുമാർ യാദവാണ് ഇന്നു മുംബൈയെ നയിക്ക.
“ഐപിഎൽ ക്രിക്കറ്റ് ആവേശത്തിന് ചെന്നൈയിൽ ഇന്ന് ക്ലാസിക്കോ.” ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ പോരാട്ടം.
