യശ്വന്ത് വര്‍മ്മ
ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി.യശ്വന്ത് വര്‍മ്മയുടെ വസതിയിലാണ് പണം കണ്ടെത്തിയത്. തീ അണക്കാന്‍ എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് പണം കണ്ടെത്തിയത്.
അഗ്‌നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.വീട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.തീപ്പിടിത്തമുണ്ടായ സ്ഥലത്ത് തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി നടക്കുന്ന നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.
വിഷയം ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേര്‍ത്തു.യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു തിരിച്ചയയ്ക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ.സംഭവത്തില്‍ യശ്വന്ത് വര്‍മ പ്രതികരിച്ചിട്ടില്ല.
