വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭായോഗത്തിൻ്റെ അനുമതി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടിനാ (ഡപിആർ) ണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് വിഴിഞ്ഞം ഭൂഗർഭ റെയിൽപാത. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുന്നെ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
