യുഎഇയില്‍ ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് പൊതുമേഖലയിലെ അവധി
യുഎഇ: ഗള്‍ഫ് രാജ്യങ്ങള്‍ (ജിസിസി) ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇയില്‍ ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് പൊതുമേഖലയിലെ അവധി. ശവ്വാല്‍ നാലിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. റമദാന്‍ 30 ദിവസമാണെങ്കില്‍ അവസാന ദിനവും അവധിയായിരിക്കും. ഇതുകൂടാതെ ശവ്വാലില്‍ മൂന്ന് ദിവസത്തെ അവധിയും ഉണ്ടായിരിക്കും. മാര്‍ച്ച് ഒന്നിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ആരംഭിച്ചത്.30 നോമ്പ് ലഭിക്കുകയാണെങ്കില്‍ മാര്‍ച്ച് 31നാകും ഈദുല്‍ ഫിതര്‍. സൗദി അറേബ്യയും കുവൈത്തും പൊതു അവധി പ്രഖ്യാപിച്ചു. സൗദിയില്‍ ഇത്തവണ നീണ്ട അവധിയാണ് ചെറിയ പെരുന്നാളിന്.
മാര്‍ച്ച് 28, 29 തീയതികളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്ന് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെ അവധിയായിരിക്കും. ഏപ്രില്‍ രണ്ട് ബുധനാഴ്ചയാണ് അവസാന ദിവസം. ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച ഓഫീസുകള്‍ തുറക്കും. ഏപ്രില്‍ നാല് വെള്ളിയാഴ്ച വീണ്ടും വാരാന്ത്യ അവധിയുമാണ്.
