സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ക്യാംപസിൽ കഞ്ചാവെത്തിച്ചഅന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നീ രണ്ട് ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്.
സുഹൈല്‍ ഭായ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സുഹൈല്‍ ഷേഖ് ആണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു
എന്നാല്‍ ക്യാംപസില്‍ ലഹരി പിടിച്ചു എന്നറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ താമസിച്ചിരുന്ന ആലുവയില്‍ നിന്ന് മുങ്ങുകയായിരുന്നു. കഴിഞ്ഞ 4 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയത്.
മറ്റ് ക്യാംപസുകളില്‍ സുഹൈല്‍ കഞ്ചാവ് കച്ചവടം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മുമ്പും വിദ്യാര്‍ത്ഥികള്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
