ബാലുശേരി ഗജേന്ദ്രൻ എന്ന ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: ബാലുശ്ശേരിയിൽ അനുമതിയില്ലാതെ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ച സംഭവത്തിൽ നടപടി. ബാലുശേരി ഗജേന്ദ്രൻ എന്ന ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. എലിഫന്റ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ആനയെ കസ്റ്റഡിയിൽ എടുത്തത്.