പ്രതി എത്തിയത് കുപ്പിയിൽ പെട്രോളുമായി

കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്. വിദ്യാർഥിയായ ജോർജ് ഗോമസിനെ തേജസ് രാജ് ആണ് കൊലപ്പെടുത്തിയത്. തേജസുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിൻ്റെ സഹോദരി പിന്മാറിയതാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങൾ സമ്മതിച്ചിരുന്നെങ്കിലും പെൺകുട്ടി അവസാന നിമിഷം ബന്ധത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറയെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഫെബിൻ്റെ വീട്ടിലേക്ക് തേജസ് എത്തിയത് സഹോദരിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.