പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ​ഗണേഷ്കുമാർ

കോഴിക്കോട്: 130 കേസുകളിൽ പ്രതിയായ 60 ൽ കൂടുതൽ തവണ പിഴയടച്ച ചീറ്റപ്പുലി ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ബസ് പിടിച്ചെടുത്തത്. ചീറ്റപ്പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ​ഗണേഷ്കുമാർ പ്രതികരിച്ചു.

വടകര ആർടിഒയിൽ റജിസ്റ്റർ ചെയ്ത ‘ചീറ്റപ്പുലി’ ബസ് ഇന്നലെയാണ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി നിയമ ലംഘനം നടത്തിയതിനു 130 കേസുകളാണ് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാൽ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തുകയായിരുന്നു. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. 60 കേസിൽ പിഴ അടച്ചു. പിഴ പൂർണമായും അടച്ചാൽ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.