തൃശ്ശൂർ:​ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം സ്വദേശിയായ ലീലയ്ക്കാണ് വെട്ടേറ്റത്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ മകൻ കയറിച്ചെന്നു. തുടർന്ന് സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. മകനെ ഉപദ്രവിക്കുന്നത് തടുക്കുന്നതിനിടിയിലാണ് ലീലയ്ക്ക് വെട്ടേറ്റത്.

പ്രതികൾക്കായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി. ചെമ്മാപ്പള്ളി ഭാ​ഗത്തുള്ളവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. ഇവർ നിരവധി കേസുകളിൽ പ്രതികളായ ​ഗുണ്ടകളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.