ഗാസയിൽ മാരകമായ യുദ്ധം വീണ്ടും ആരംഭിച്ചു. ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് മധ്യ ഗാസയിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. കുറഞ്ഞത് 232പേർ കൊല്ലപ്പെട്ടുവെന്ന് ഗാസ രക്ഷാപ്രവർത്തകരും പ്രാദേശിക അധികാരികളും പ്രസ്താവനയിൽ പറഞ്ഞു.

“ഗാസ മുനമ്പിലെ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ മരണസംഖ്യ കുതിച്ചുയരുന്നു. നമ്മുടെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ഇസ്രായേൽ പറഞ്ഞു. ആക്രമണങ്ങൾക്കിടയിൽ, ഗാസ മുനമ്പിലെ സ്കൂളുകൾ അടച്ചുപൂട്ടുമെന്നും അവർ പ്രഖ്യാപിച്ചു .ബന്ദികളേ മോചിപ്പിച്ചില്ലെങ്കിൽ ഗാസ തകരും എന്നും ഗാസയിലെ ജനങ്ങൾ അനുഭവിക്കും എന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള കണക്കുകൾ പ്രകാരം ജീവനോടെയുള്ള 24 ബന്ദികളുടെയും മരണപ്പെട്ട 35 ബന്ദികളുടെ മൃതദേഹങ്ങളും ജീവനോടെ നൽകണമെന്ന് ഇസ്രായേൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
