പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 2002 ന് മുമ്പുള്ള വിവരങ്ങൾ നിങ്ങൾ അവലോകനം ചെയ്താൽ ഗുജറാത്തിൽ പതിവായി കലാപങ്ങൾ ഉണ്ടായതായി നിങ്ങൾക്ക് കാണാൻ കഴിയും. ചിലയിടങ്ങളിൽ നിരന്തരം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പട്ടം പറത്തൽ മത്സരങ്ങളിലും എന്തിന് സൈക്കിളുകൾ കൂട്ടിയിടിക്കുന്നത് പോലുള്ള നിസ്സാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമായിരുന്നു വെന്നും. താൻ ചിത്രത്തിൽ വരുന്നതിന് വളരെ മുമ്പുതന്നെ ഗുജറാത്തിന് അക്രമത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എല്ലാ വർഷവും കലാപങ്ങൾ എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ 2002 മുതൽ ഒരു വർഗീയ കലാപവും ഗുജറാത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2002ലെ കലാപം ഗുജറാത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്ന വിവരണമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
