പ്രതി അബ്ദുൽ ഗഫൂർ
മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പോക്സോ കേസിൽ അറസ്റ്റിലായ വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) വർഷങ്ങളോളം പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതി നൽകിയത്.
2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
