കൊല്ലപ്പെട്ട ഷിബിന്‍

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു. മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം മലയാറ്റൂരില്‍ ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍.