മുംബൈ : ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് ചൊല്ല് വനിതാ പ്രിമിയർ ലീഗ് ഫൈനൽ പോരാട്ടങ്ങളുടെ കാര്യത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചും പിഴച്ചു. വനിതാ പ്രിമിയർ ലീഗിന്റെ തുടക്കം മുതൽ തുടർച്ചയായ മൂന്നാം സീസണിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടോടെ ഫൈനലിൽ കടന്ന ഡൽഹിക്ക്,ഒരിക്കൽക്കൂടി ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനു മുന്നിൽ കാലിടറി. വനിതാ പ്രിമിയർ ലീഗ് ഫൈനലുകളിൽ ഡൽഹിക്ക് ഹാട്രിക് തോൽവിയുടെ വേദന സമ്മാനിച്ച്, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ 8 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. ലീഗിന്റെ പ്രഥമ സീസണിലും ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരായത്.
വനിതാ പ്രിമിയർ ലീഗ് ഫൈനലിൽ കിരീടം ചൂടി മുംബൈ ഇന്ത്യൻസ്; ഡൽഹിക്ക് ഹാട്രിക് തോൽവി.
