പരിക്കേറ്റ വിദ്യാർത്ഥി

കണ്ണൂർ: ഹോളി ആഘോഷത്തിനിടെ പയ്യന്നൂർ കോളേജിലുണ്ടായ സംഘർഷത്തില്‍ വിദ്യാർത്ഥിയ്ക്ക് വാരിയെല്ലിന് പരിക്ക്. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുനാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി പറയുന്നത്.

‘ഞാൻ രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്കൊപ്പമാണ് നടക്കാറ്. ഒന്നാം വർഷ വിദ്യാർത്ഥികളുമായി അത്ര കമ്പനിയില്ല. ഇത് മൂന്നാം വർഷ വിദ്യാർത്ഥികള്‍ക്ക് ഇഷ്ടമല്ല. സീനിയേഴ്സിനൊപ്പം നടക്കരുതെന്നും ജൂനിയേഴ്സിനൊപ്പം നടക്കണമെന്നും മൂന്നാം വർഷ വിദ്യാർത്ഥികള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഡാൻസ് കളിക്കുന്നതിനിടയ്ക്ക്കൂ അവരുടെ കൂട്ടത്തിലൊരാള്‍ മോശമായി സംസാരിച്ചു. മറ്റ് വിദ്യാർത്ഥികള്‍ അടിച്ചു. പത്തിരുപത്തിയഞ്ച് പേരുണ്ടായിരുന്നു. എല്ലാവരും വളഞ്ഞിട്ട് തല്ലി. തലയുടെ പിറകിലൊക്കെ തല്ലി. മൂക്കില്‍ നിന്നൊക്കെ രക്തം വന്നു. തല്ലല്ലേയെന്ന് പറഞ്ഞപ്പോള്‍ വെറുതെവിടില്ലെന്ന് പറഞ്ഞെന്നും അർജുൻ പറഞ്ഞു.