സിനിമയുടെ ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ വലിയ ആവേശത്തോടെ തന്നെയാണ് സ്വീകരിച്ചതും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവരുന്നില്ല. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇപ്പോഴിതാ സംശയങ്ങൾക്കെല്ലാം വിരാമമിട്ട് കൊണ്ട് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
‘ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ എക്സിസ്റ്റ് ചെയ്യുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!’ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. പള്ളിയെന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിൽ മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ..ശ്രദ്ധിക്കുക! അപ്പോഴാണ് ചെകുത്താൻ നിങ്ങൾക്കായി വരുന്നത്’, എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. മാർച്ച് 27 എന്ന ഹാഷ്‌ടാഗോടെയാണ് ആശിർവാദ് സിനിമാസ് ആശിർവാദ് സിനിമാസ് ദുബായ് ഒഫീഷ്യൽ പേജ് ഈ വാർത്ത പങ്കുവെച്ചത്. ഇതോടെ ചിത്രം മാർച്ച് 27 ന് തന്നെ പുറത്തിറങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.