മലപ്പുറം : കൊണ്ടോട്ടിയിൽ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. ജിവി എച്ച്എച്ച്എസിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. മുൻപും ഇവരെ സീനിയർ വിദ്യാർഥികൾ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിനാണ് വീണ്ടും മർദിച്ചത്. ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല, ഐഡി കാർഡ് ധരിച്ചില്ല എന്നീ കാരണങ്ങൾ പറഞ്ഞ് വിദ്യാർഥികൾ മർദിച്ചെന്നാണു പരാതി. വിദ്യാലയത്തിൽ വച്ചും പുറത്തുവച്ചും മർദിച്ചെന്നാണു കേസ്. സംഭവത്തിൽ ഏഴ് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
“പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി മർദിച്ചു; 7 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്.”
