ദുബായ് : പെരുന്നാളിനും തുടർന്നുമുള്ള അവധിക്കാലത്ത് യുഎഇയിൽ നിന്ന് വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വീസയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാം. ഒട്ടേറെ രാജ്യങ്ങൾ യുഎഇ നിവാസികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വീസ അംഗീകാരങ്ങൾക്കായി കാത്തിരിക്കാതെ, ലോകത്തിലെ അപൂർവ കാഴ്ചകൾ കാണാനുള്ള അവസരമുണ്ട്. വീസ ഓൺ അറൈവൽ അനുവദിക്കുന്നതോ എൻട്രി പെർമിറ്റിന്റെ ആവശ്യകത പൂർണമായും ഒഴിവാക്കുന്നതോ ഇതിൽ ഉൾപ്പെടുന്നു.യുഎഇ സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും അവരുടെ പാസ്‌പോർട്ട് പരിഗണിക്കാതെയോ, വീസയില്ലാതെയോ വീസ ഓൺ അറൈവൽ വഴിയോ യാത്ര ചെയ്യാൻ കഴിയുന്ന 9 സ്ഥലങ്ങൾ ജോർജിയ, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ്, അസർബെയ്ജാൻ, കെനിയ ,സീഷെൽസ്, നേപ്പാൾ, അർമേനിയ, ഇന്തൊനീഷ്യ.