വിരുന്നിൽ നടൻ വിജയ്
ചെന്നൈ: നോമ്പുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ, “മദ്യപാനികളും റൗഡികളും” ഉൾപ്പെടെ, ചടങ്ങിൽ പങ്കെടുത്തു. മുസ്ലീം സമൂഹത്തെ അപമാനിച്ചു. ചെന്നൈയിൽ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താർ വിരുന്നിനെതിരെ പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നൽകിയത്.
മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് .വിജയ് നടത്തിയ ഇഫ്താർ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിന്‍റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗൗസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവർക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇഫ്താർ പരിപാടിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന മോശം പെരുമാറ്റത്തിൽ നടന് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് തോന്നുന്നതെന്നും ഇദ്ദേഹം വിമർശിച്ചു. മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിലെ വിജയിന്റെ ആത്മാർത്ഥതയെ അദ്ദേഹം ചോദ്യം ചെയ്തു, ഇസ്ലാമിക പാരമ്പര്യങ്ങളോടുള്ള യഥാർത്ഥ ബഹുമാനത്താൽ നയിക്കപ്പെടുന്നതിനേക്കാൾ രാഷ്ട്രീയ പ്രേരിതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ട്രഷറര്‍ ആരോപിച്ചു.
