ഫോട്ടോ
പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ 28 ആം ജന്മദിനത്തോടനുബന്ധിച്ച് തിക്കുറിശ്ശി ഫൗണ്ടേഷൻ സംഘടിപ്പിച്ച തിക്കുറിശ്ശി അനുസ്മരണം
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, സംവിധായകൻ
ബാലു കിരിയത്ത്, ഫൗണ്ടേഷൻ പ്രസിഡന്റ് ബി മോഹന ചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി പൊഴിയൂർ
എന്നിവർ സമീപം

തിരുവനന്തപുരം : മലയാളത്തിന്റെ എക്കാലത്തെയും മഹാനടനായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായരെന്ന്
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.

തിക്കുറിശ്ശി ഫൗണ്ടേഷൻ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച
പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാലഘട്ടത്തിന്റെ ഇതിഹാസ പ്രമേയങ്ങളെ ആധുനികതയുടെ ദർശനമേറ്റുവാങ്ങാൻ രചനയും സംവിധാനവും നിർവഹിച്ചുകൊണ്ട് മലയാള പ്രേക്ഷകരെ സിനിമയെന്ന സാങ്കേതികവിദ്യയിലേക്ക് ആകർഷിച്ച അനുഗ്രഹീത കലാകാരനാണ് തിക്കുറിശ്ശിയെന്നും മന്ത്രിപ്രായപ്പെട്ടു.

ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അധ്യക്ഷത വഹിച്ചു.
ഡോക്ടർ ജോർജ് ഓണക്കൂർ തിക്കുറിശ്ശിയുടെ ജീവിതത്തെയും മലയാള സിനിമയുടെ വികാസ പരിണാമങ്ങളെയും സവിസ്തരം പ്രതിപാദിച്ചു.
സംവിധായകൻ ബാലു കിരിയത്ത്‌
അനുസ്മരണ പ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ പ്രസിഡന്റ് ബി മോഹന ചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി പൊഴിയൂർ,
ഫൗണ്ടേഷൻ ഭാരവാഹികളായ
രാധാകൃഷ്ണൻ കറുകപ്പിള്ളി, എ പി ജിനൻ,
വി. സുരേശൻ, വിനയചന്ദ്രൻ നായർ,
രശ്മി ആർ ഊറ്ററ, ശാസ്തമംഗലം ഗോപൻ, മധു വണ്ടന്നൂർ, ബേബി കൃഷ്ണ,
ഡഗ്ളസ്,
അജിതാ രതീഷ്, സുശീല കുമാരി, സെലീന സലാവുദ്ദീൻ

തുടങ്ങിയവർ പ്രസംഗിച്ചു.