പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്‌മര‌ണം

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ, സർവ്വകലാവല്ലഭനായ പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ 28 ചരമവാർഷികം പ്രസ് ക്ലബ്ബുകളിൽ മാർച്ച് 11 ന് തിക്കുറിശ്ശി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംഗീതം, അഭിനയം, തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും നിറഞ്ഞുനിന്ന തിക്കു റിശ്ശി സുകുമാരൻ നായർ 500 ൽ അധികം സിനിമകളിൽ അഭിനയിച്ചു. അര നൂറ്റാണ്ടിലധികം മലയാള സിനിമയിൽ വ്യക്തിപ്രഭാവം തെളിയിച്ച തിക്കുറിശ്ശിക്ക്‌ രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ, ജെസി ഡാനിയൽ പുരസ്കാരം, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ, നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.


മാർച്ച് 11ന് വൈകുന്നേരം 4 30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഡോ ജോർജ് ഓണക്കൂർ, ബാലു കിരീയത്, വിപിൻ മോഹൻ, രാജീവ് ഗോപാലകൃഷ്ണൻ, ബി മോഹന ചന്ദ്രൻ നായർ, രാജൻ വി പൊഴിയൂർ, ശശി ഫോക്കസ്,
രാധാകൃഷ്ണൻ കറുകപ്പള്ളി, രശ്മി. ആർ. ഊറ്ററ തുടങ്ങിയവർ തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തും .