ബേബി മാത്യു സോമതീരവും ജോഷി മാത്യു വും ഒരുമിക്കുന്ന ദൈവത്താൻ കുന്ന്

തിരുവനന്തപുരം: ദേശീയ അവാർഡ് നേടിയ ബ്ലാക്ക് ഫോറസ്റ്റ്, അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ബേബി മാത്യു സോമതീരവും ജോഷി മാത്യു വും ഒരുമിക്കുന്ന ദൈവത്താൻ കുന്ന് എന്ന സിനിമ യുടെ ചിത്രീകരണം കോട്ടയം, ഈരാറ്റുപേട്ട, വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയായി. ദിനേശ് പ്രഭാകർ, സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സതീഷ് തുരുത്തി, സഞ്ജു ജോഷി, പ്രവീൺ, കണ്ണൻ സാഗർ,സിംഗിൾ തന്മയ, ജോസ് പള്ളം, സന്തോഷ്‌ കവിയൂർ, ജിൻസി ചിന്നപ്പൻ, അമ്പിളി ഈരാറ്റുപേട്ട, സൗമ്യ, ആശ, ഗോപിക, വിനീത് ദീപു കലവൂർ പ്രസന്നൻ, കരുനാഗപ്പള്ളി…. തുടങ്ങിയവരോടൊപ്പം ബാലതാരങ്ങളായ മുന്ന സ്തുതി,അർണ്ണവ്,ദേവിക, ലിബിക തുടങ്ങിയവരും അഭിനയിക്കുന്നു..

സംവിധായകന്റെ കഥക്ക് ശ്രീപാർവതി തിരക്കഥ എഴുതുന്നു. ക്യാമറ രാജേഷ് പീറ്റർ, സംഗീതം മോഹൻ സിതാര, ജയ്, കലാ സംവിധാനം ജി. ലക്ഷ്‌മൺ മാലം, ഗാനങ്ങൾ അൻവർ അലി, സ്മിത പിഷാരടി എഡിറ്റിംഗ് വി.സാജൻ, മേക്കപ്പ് പട്ടണംറഷീദ് പട്ടണം ഷാ, കോസ്‌റ്റും ഇന്ദ്രൻസ് ജയൻ, സംഘട്ടന സംവിധാനം അഷ്‌റഫ്‌ ഗുരുക്കൾ, കോരിയൊഗ്രാഫി മനോജ്‌, സ്റ്റിൽസ് ഹാരിസ് കാസിം, പ്രൊഡക്ഷൻ കൺട്രോളർ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ്, പോസ്റ്റർ ഡിസൈൻ ബോസ് മാലം, ബാനർ സോമ ക്രീയേഷൻസ്.