ഉദ്ധവ് താക്കറെ

മുംബൈ: ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അവരുടെ ‘ജയ് ശ്രീറാമിന്’ പകരമായി ‘ജയ് ഭവാനി,ജയ് ശിവാജി’മുദ്രാവാക്യങ്ങൾ വിളിക്കാൻ ശിവസേന (യുബിടി) മേധാവിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഞായറാഴ്ച തന്‍റെ അനുയായികളോട് അഭ്യർഥിച്ചു.

താനെയ്ക്കടുത്തുള്ള മുളുണ്ടിന്‍റെ കിഴക്കൻ പ്രാന്തപ്രദേശത്ത് ശിവസേന (യുബിടി) പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ, ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടത്തെ അഡോൾഫ് ഹിറ്റ്ലറുടെ കീഴിലുള്ള നാസി ജർമനിയോട് താക്കറെ താരതമ്യം ചെയ്തു.