ശിവകുമാർ

കൊച്ചി: കളമശ്ശേരിയില്‍ അച്ഛന്‍ മകന്റെ കൈ തല്ലിയൊടിച്ചു. ഇന്‍സ്ട്രുമെന്റ് ബോക്‌സും ബുക്കും കളഞ്ഞതിനാണ് മദ്യലഹരിയിലായിരുന്ന അച്ഛന്‍ മകനെ ആക്രമിച്ചത്. തോഷിബ ജങ്ഷന്‍ സ്വദേശിയായ ശിവകുമാറിനെ കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തു.

മകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടില്‍ ശിവകുമാറും മകനും മാത്രമാണ് താമസിച്ചിരുന്നത്. കൈയുടെ എല്ലിന് പൊട്ടിലുണ്ട്. അമ്മയ്‌ക്കൊപ്പമെത്തിയാണ് മകന്‍ പോലീസില്‍ പരാതിനൽകിയത്.