പ്രതി റഷീദ്

കൊച്ചി : ഗൾഫ് രാജ്യങ്ങളിലേക്ക് കഞ്ചാവും മറ്റു മാരക ലഹരി വസ്തു‌ക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂർ മാട്ടൂൽ നോർത്ത് സ്വദേശി റഷീദിനെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച്
ഇടുക്കി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇയാളുടെ നേതൃത്വത്തിൽ യുവാക്കളെ സംഘം ഉപയോഗിച്ചു വരികയായിരുന്നു. ഗൾഫിലേക്കുള്ള വിസയും വിമാന ടിക്കറ്റും നൽകിയശേഷം കൂട്ടുകാർക്കുള്ള വസ്ത്രങ്ങളും പലഹാരങ്ങ ളുമാണെന്ന് പറഞ്ഞ് കഞ്ചാവും മറ്റു മാരക ലഹരി വസ്തുക്കളും നൽകുകയാണ് പതിവ്. വിമാന ത്താവളത്തിൽ വെച്ചായിരുന്നു ഇവയുടെ കൈമാറ്റം. സംഘത്തിലെ ഒരാളും യുവാക്കൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. പിടിക്കപ്പെട്ടാൽ എസ്കോർട്ട് പോയ ആൾ മാറിക്കളയും.

2018ൽ ഇടുക്കി രാജാക്കാട് സ്വദേശി അഖിൽ എന്ന യുവാവ് ഈ സംഘത്തിന്റെ ചതിക്കിരയായി ദുബൈയിൽ ജയിലിലായിരുന്നു. ദുബൈയിൽ ജോലി വാഗ്‌ദാനം ചെയ്ത് എറ ണാകുളത്തും കരിപ്പൂർ വിമാനത്താവളത്തിലും എത്തിച്ച ശേഷം സുഹൃത്തിനുള്ള പലഹാരം എന്ന വ്യാജേന അഞ്ചുകിലോ കഞ്ചാവ് കൈമാറുകയായിരുന്നു. ദുബൈ പൊലീസ് അറസ്റ്റ‌് ചെയ്‌ത അഖിലിന് 10 വർഷം ശിക്ഷ വിധിക്കുകയും ചെയ്തു. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2021ൽ ഹൈകോടതി വിധിയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. തുടർന്ന് ഒന്നാംപ്രതി എറണാകുളം സ്വദേശി അൻസാഫ്, രണ്ടാം പ്രതി കണ്ണൂർ മാട്ടൂൽ സ്വദേശി റഹീസ്, നാലാം പ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തു.

മുഖ്യസൂത്രധാരനായ റഷീദ് ഗൾഫിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു.

അഖിലിനെപ്പോലെ നിരവധിപേർ ഇവരുടെ കെണിയിൽ വീണ് ഗൾഫിൽ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്‌തിട്ടുണ്ട്. കോട്ടയം, മലപ്പുറം, ഇടുക്കി ക്രൈംബ്രാഞ്ചുകളാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐമാരായ മനോജ് കുമാർ, ഷിബു ജോസ്, ഷിജു കെ.ജി, എ.എസ്.ഐ മുഹമ്മദ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. പിടിയിലായ റഷീദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലക ളെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരു കയാണ്.