വിഷ്ണു, വൈഷ്ണവി, ബൈജു.

കലഞ്ഞൂർ : സുഹൃത്തുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പൊലീസ്. പാടം പടയണിപ്പാറ ബൈജു ഭവനം വീട്ടിൽ ബൈജുവാണ് ഭാര്യ വൈഷ്ണ (27), അയൽവാസി വിഷ്ണു (34) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയായ ബൈജുവിനെ (34) കൂടൽ പൊലീസ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ സ്ഥലം സന്ദർശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്ഥലത്ത് ശാസ്ത്രീയ സംഘത്തിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു നൽകി. വിഷ്ണുവിന്റെ സംസ്കാരം വീട്ടുവളപ്പിൽ‌ നടത്തി. വൈഷ്ണയുടെ സംസ്കാരം പിന്നീട്. വൈഷ്ണയുടെയും ബിജുവിന്റെയും കുട്ടികൾ വൈഷ്ണയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണിപ്പോൾ.