വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ കൂട്ടിയിരുന്നു. ഡിസംബറിൽ മാത്രം 62 രൂപ കൂട്ടി.

കഴിഞ്ഞ തവണ സിലിണ്ടറുകളുടെ വില 15 രൂപയാണ് വർധിപ്പിച്ചത്. വിലവർധനവോടെ ഡെൽഹിയിൽ 19 കിലോ സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയായിരുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക് വില വർധനവ് തിരിച്ചടിയാകും.അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി കൂടുന്നത് ഹോട്ടൽ വ്യവസായത്തെ തന്നെ പ്രതിസന്ധിയിൽ ആക്കുമെന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്.