ഫയൽ ചിത്രം
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു. 101 കവല വടകര വീട്ടിൽ ഷൈനി ( 43 ) , അലീന (11), ഇവാന (10 ) എന്നിവരാണ് മരിച്ചതെന്ന തിരിച്ചറിഞ്ഞു.
ഇന്ന് പുലർച്ചെ 5.20ന് ആണ് സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തൊടുപുഴ സ്വദേശിയാല നോബിയാണ് ഭർത്താവ്. നിലവിൽ നോബി വിദേശത്താണ്.
ഷൈനിയും ഭർത്താവ് നോബി ലൂക്കോസും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇവര്‍ കുറേ കാലങ്ങളായി പിരിഞ്ഞു കഴിയുകയായിരുന്നു. കഴിഞ്ഞ 9 മാസം ആയി ഷൈനി പാറോലിക്കലിലെ വീട്ടിൽ ആണ് കഴിയുന്നത്. കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
