പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള.
പ്രയാഗ്‌രാജ് : 64 കോടിയിലേറെ തീർഥാടകരുടെ പങ്കാളിത്തത്താൽ ലോകശ്രദ്ധ നേടിയ മഹാകുംഭമേളയ്ക്കു ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപനം. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തോടെയാണ സമാപിക്കുക. രാവിലെ 11.08 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്നാനത്തിന്റെ മുഹൂർത്തം. ഗംഗ, യമുന, സരസ്വ നദികളുടെ സംഗമഭൂമിയായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്കു ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. അമൃത സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങൾക്കു പ്രവേശനമില്ലെന്നും വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.
