പ്രതീകാത്മക ചിത്രം
കൊച്ചി: രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ ആയി. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 24 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.
എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി. പാലാരിവട്ടം പൊലീസാണ് യുവാക്കളെ പിടികൂടിയത്.
