അഫാൻ, ഫർസാന

തിരുവനന്തപുരം : ഫർസാനയുടെ മരണത്തിൽ വിറങ്ങലിച്ച് വെഞ്ഞാറമൂട് മൂക്കന്നൂരിലെ പ്രദേശവാസികളും ബന്ധുക്കളും വെഞ്ഞാറമൂട്ടിലെ സ്കൂളിൽ പഠനകാലയളവിൽ തുടങ്ങിയ പ്രണയമാണ് അഫാനും ഫർസാനയും തമ്മിൽ
അഞ്ചലിലെ കോളജിൽ പിജി വിദ്യാർഥിനിയാണ് ഫർസാന. ട്യൂഷനു പോകുന്നുവെന്നാണ് ഫർസാന ഇന്നലെ വീട്ടിൽ പറഞ്ഞത് വൈകിട്ട് മൂന്നര വരെ ഫർസാന വീട്ടിൽ ഉണ്ടായിരുന്നു. പിന്നാലെ കാമുകൻ അഫാൻ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ എത്തിച്ചശേഷമാണ് കൊന്നത് മുനയുള്ള ആയുധം ഉപയോഗിച്ചു തലയിൽ കുത്തിയാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്.മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉൾപ്പെട്ടതായി വ്യക്തമായത്.