പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും.

കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ വാർഡ് കമ്മിറ്റികൾക്കായി മാർഗരേഖ തയാറാക്കി കെപിസിസി. വാർഡ് കമ്മിറ്റി നേതാക്കൾ മാസത്തിലൊരിക്കൽ നിർബന്ധമായും വാർഡിലെ എല്ലാ വീടുകളിലും ഗൃഹസന്ദർശനം നടത്തണമെന്നാണ്. പ്രധാന നിർദേശം. വീടുകളുമായി ശക്തമായ ബന്ധം നിലനിർത്തണം.പട്ടിക ജാതി– പട്ടിക വർഗ വിഭാഗത്തിൽപെട്ടവർ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. അവർക്ക് സർക്കാരിൽനിന്നു ലഭിക്കേണ്ട സേവനങ്ങൾ പാർട്ടി ഇടപെട്ട് ഉറപ്പാക്കണം. കർഷക ക്ഷേമനിധി ഉൾപ്പെടെയുള്ള ക്ഷേമനിധികളിൽ അർഹരായവർക്ക് അംഗത്വമെടുത്ത് നൽകണം.മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ചികിത്സ സഹായനിധികളിൽ അർഹരായവർക്ക് അംഗത്വമെടുത്ത് നൽകണമെന്നും മാർഗരേഖയിൽ ആവശ്യപ്പെടുന്നു.