വിരാട് കോഹ്ലി.

ഏകദിന ഫോർമാറ്റിൽ 14,000 റണ്‍സ് പൂർത്തിയാക്കി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം. ഫോർമാറ്റിൽ‌ 14,000 റണ്‍സ് ക്ലബിലെത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമാണ് കോഹ്‌ലി.
18,426 റണ്‍സുള്ള ഇതിഹാസ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍. 14,234 റണ്‍സുമായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയാണ് പട്ടികയില്‍ രണ്ടാമന്‍.

അതിവേഗം 14,000 റണ്‍സ് നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോര്‍ഡും ഇനി കോഹ്‌ലിയുടെ പേരിലാണ്. 287 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി മാന്ത്രിക സംഖ്യ പിന്നിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്‌സുകളില്‍ നിന്ന് കൈവരിച്ച നേട്ടമാണ് 63 ഇന്നിങ്‌സുകള്‍ മുന്‍പ് കോലി മറികടന്നത്.