ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
പാലക്കാട്: തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഐസിൻ എന്ന ആൺകുട്ടിയാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആരുടെയെങ്കിലും നില ഗുരുതരമാണോ എന്ന് വ്യക്തമല്ല.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാർ ഏറക്കുറെ പൂർമായും തകർന്നു. ബസുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേേണം ആരംഭിച്ചിട്ടുണ്ട്.
