ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി വത്തിക്കാൻ ഇന്നലെ വൈകിട്ട് അറിയിച്ചു. കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച​​​​​കൂ​​​​​ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ തു​​​​​ട​​​​​രേ​​​​​ണ്ടി​​​​​വ​​​​​രുമെന്നായിരുന്നു ഡോ. ​​​​​സെ​​​​​ർ​​​​​ജി​​​​​യോ ആ​​​​​ൽ​​​​​ഫി​​​​​യേ​​​​​രി അ​​​​​റി​​​​​യി​​​​​ച്ചത്. ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്ക​​​​​രു​​​​​തെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചതായും ഡോ​​​​​ക്‌​​​​​ട​​​​​ർ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തിയിരുന്നു.
88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതാദ്യമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി രണ്ടു ഞായറാഴ്ച പൊതുപ്രാർഥനയ്ക്കു നേതൃത്വം നൽകാനാകില്ല.