മുഹമ്മദ് ഷമി പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ

ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ–പാക്കിസ്ഥാൻ ആവേശപ്പോരാട്ടത്തിന് അൽപം ‘വൈഡായ’ തുടക്കം.മത്സരത്തിൽ പാക്കിസ്ഥാൻ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യയ്‌ക്കായി ബോളിങ് ഓപ്പണർ ചെയ്ത വെറ്ററൻ താരം മുഹമ്മദ് ഷമി ആദ്യ ഓവറിൽ എറിഞ്ഞത് അ‍ഞ്ച് വൈഡുകൾ. ചാംപ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വൈഡുകൾ എറിയുന്ന രണ്ടാമത്തെ താരമായി ഇതോടെ ഷമി. 2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിൽ ഏഴു വൈഡുകൾ എറിഞ്ഞ സിംബാബ്‌വെ താരം ടിനാഷെ പന്യാംഗാരയാണ് ഒന്നാമത്. അഞ്ച് വൈഡുകൾ എറിഞ്ഞെങ്കിലും ആദ്യ ഓവറിൽ ഷമി ആകെ വഴങ്ങിയത് ആറു റൺസ് മാത്രം. അതായത് ‘മര്യാദ’യ്ക്ക് എറിഞ്ഞ ആറു പന്തുകളിൽനിന്ന് ഷമി വിട്ടുകൊടുത്തത് ഒറ്റ റൺ മാത്രമാണ്. ബാക്കി അ‍ഞ്ച് റൺസ് വൈഡുകളിലൂടെ എക്സ്ട്രാ ഇനത്തിലും.